Latest Updates

പ്രായഭേദമന്യേ മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് മൈഗ്രേയ്ന്‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്‍ കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. പിറ്റേ ദിവസത്തെ പകലിനെക്കൂടി ഇത് നഷ്ടപ്പെടുത്തുന്നു. എന്നാല്‍, മൈഗ്രേയ്ന്‍ കുറയ്ക്കാന്‍ ചില എളുപ്പ വഴികളുണ്ട്.

* സന്ധ്യ കഴിഞ്ഞാല്‍ കോഫിയും കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വര്‍ധിപ്പിക്കുകയേയുള്ളൂ.

* കിടക്കുന്നതിനു തൊട്ടുമുന്‍പു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാവൂ.

* ഉറക്കം വരുന്നില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് സ്ട്രെസ് നല്‍കും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.

* മൈഗ്രേയ്ന്‍ കുറയാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. അല്‍പം നാരങ്ങ നീര് ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച് കഴിക്കുകയോ ചെയ്യുന്നത് മൈഗ്രേയ്ന്‍ കുറയ്ക്കാന്‍ സഹായിക്കും

* പുതിനയിലയുടെ നീരും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. മൈഗ്രേയ്ന്‍ ഉണ്ടാകുമ്പോഴൊക്കെ ഇത് പുരട്ടാം.

 

Get Newsletter

Advertisement

PREVIOUS Choice